യുപിയിൽ കുരങ്ങനെ വെടിവെച്ച് കൊന്നു; പ്രതിഷേധം ശക്തം, സംഘർഷ സാധ്യത

By Sooraj Surendran.06 10 2019

imran-azhar

 

 

ലക്‌നോ: ഉത്തർപ്രദേശിൽ സഹോദരങ്ങളായ മൂന്ന് പേർ കുരങ്ങനെ വെടിവെച്ച് കൊന്നു. ഉത്തർപ്രദേശിലെ ഷാംലി ജില്ലയിലാണ് സംഭവം. സംഭവത്തിൽ സഹോദരങ്ങളായ അസിഫ്, ഹാഫീസ്, അനീസ് എന്നിവർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഹനുമാന്‍റെ പ്രതിരൂപമെന്ന വിശ്വാസത്തെ മുറിവേല്‍പ്പിക്കുന്നതാണ് ഈ സംഭവമെന്ന് ചൂണ്ടിക്കാട്ടി പ്രാദേശിക ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി.

 

നിലവിൽ ഷാംലി ജില്ലയിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. സംഘർഷ സാധ്യത കണക്കിലെടുത്ത് പോലീസ് സുരക്ഷ ശക്തമാക്കി. 1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം ആറ് മാസം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ് ഇവര്‍ ചെയ്തത്. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും, ഇവരുടെ തോക്കുകളുടെ ലൈസൻസ് റദ്ദാക്കണമെന്നുമാണ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

 

OTHER SECTIONS