ബി.എസ്.യെദിയൂരപ്പ രാജ്ഭവനിലേക്ക് തിരിച്ചു

By BINDU PP .17 May, 2018

imran-azhar

 

 


ബംഗളൂരു: കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ ബി.എസ്.യെദിയൂരപ്പ രാജ്ഭവനിലേക്ക് തിരിച്ചു. നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് യെദിയൂരപ്പ രാജ്ഭവനിലേക്ക് തിരിച്ചത്.രാവിലെ ഒൻപതിനാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. ക്ഷണിക്കപ്പെട്ട അതിഥികൾക്കു മാത്രമാണ് ചടങ്ങിന് സാക്ഷ്യം വഹിക്കാനാവുക. കോൺഗ്രസ്-ജെഡിഎസ് പ്രതിഷേധമുണ്ടായേക്കുമെന്ന കണക്കുകൂട്ടലിനേത്തുടർന്ന് സത്യപ്രതിജ്ഞ നടക്കുന്ന രാജ്ഭവനു മുന്നിലും സംസ്ഥാന തലസ്ഥാനത്തും വൻ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ ഉൾപ്പടെയുള്ള പ്രമുഖർ ഇതിനോടകം തന്നെ രാജ്ഭവനിൽ എത്തിച്ചേർന്നെന്നാണ് വിവരം.

OTHER SECTIONS