യുവതിയുടെ സ്വർണാഭരണങ്ങളടങ്ങിയ ബാഗ് മോഷണം; ബി എസ് എഫ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

By Chithra.11 07 2019

imran-azhar

ദില്ലി: വിമാനത്താവളത്തിൽ യുവതിയുടെ ബാഗ് മോഷ്ടിച്ചതിന് ബി എസ് എഫ് ഉദ്യോഗസ്ഥൻ പിടിയിൽ. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആണ് സംഭവം.

 

നരേഷ് കുമാർ എന്ന ബി എസ് എഫ് ഉദ്യോഗസ്ഥനാണ് മോഷണം നടത്തിയത്. ശ്രീനഗറിലേക്ക് പോകുന്നതിനായി ഭർത്താവിനെ കാത്തിരുന്ന യുവതിയുടെ സ്വർണവും വജ്രവുമടങ്ങിയ ബാഗാണ് നരേഷ് കുമാർ മോഷ്ടിച്ചത്.

 

തന്റെ സുരക്ഷാ പരിശോധനയ്ക്ക് ശേഷം ഭർത്താവിനെ കാത്തിരിക്കുകയായിരുന്നു യുവതി. കസേരയിൽ ഇരിക്കവേ 15 ലക്ഷം രൂപ വിലവരുന്ന സ്വർണാഭരണങ്ങൾ കസേരയുടെ താഴെ സൂക്ഷിക്കുകയായിരുന്നു. കുറച്ച് നിമിഷങ്ങൾക്ക് ശേഷം കസേരയുടെ താഴെ നോക്കിയപ്പോൾ ബാഗ് കാണാനില്ലായിരുന്നു.ഉടനെത്തന്നെ യുവതി പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

 

പരാതി ലഭിച്ച മാത്രയിൽ ഡൽഹി പോലീസും സി ഐ എസ് എഫും സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ബി എസ് എഫ് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ നരേഷ് കുമാർ ബാഗ് മോഷ്ടിക്കുന്നതായി കണ്ടെത്തിയത്.

 

ഉടനെത്തന്നെ വിമാനാത്താവളം കേന്ദ്രീകരിച്ച് തെരച്ചിൽ നടത്തിയപ്പോൾ ബഗ്‌ധോറയ്‌ക്കുള്ള വിമാനം കാത്തുനിന്ന നരേഷ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

OTHER SECTIONS