നിയന്ത്രണ രേഖയിലെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി അതിര്‍ത്തി രക്ഷാസേന

By mathew.06 10 2019

imran-azhar

 

ശ്രീനഗര്‍: ഇന്ത്യ-പാക് നിയന്ത്രണ രേഖയില്‍ തീവ്രവാദികളുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി അതിര്‍ത്തി രക്ഷാ സേന. ജമ്മു കശ്മീരിലെ ബാരാമുള്ള മേഖലയില്‍ ശനിയാഴ്ച രാത്രി 11.30ഓടെയായിരുന്നു നുഴഞ്ഞുകയറ്റ ശ്രമമുണ്ടായതെന്ന് സൈനിക വക്താവ് വ്യക്തമാക്കി.

 

അഞ്ച് നുഴഞ്ഞുകയറ്റക്കാര്‍ നിയന്ത്രണ രേഖയിലെ നൗഗാമില്‍ ഇന്ത്യന്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അതിര്‍ത്തി രക്ഷാ സേനയുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇതേതുടര്‍ന്ന് അതിര്‍ത്തിരക്ഷാ സേന ഷെല്ലിങ് നടത്തുകയും വെടിയുതിര്‍ക്കുകയും ചെയ്തു. തീവ്രവാദികള്‍ തിരികെ വെടിവെച്ചെങ്കിലും പിടിച്ചുനില്‍ക്കാനാവാതെ പിന്‍തിരിയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

 

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ബാരാമുള്ളയില്‍ നുഴഞ്ഞുകയറ്റം തടയുന്നതിനിടെ രണ്ട് തീവ്രവാദികള്‍ വെടിയേറ്റ് മരിച്ചിരുന്നു. നിയന്ത്രണരേഖയിലെ ഉറി സെക്ടറിലാണ് സംഭവം.

OTHER SECTIONS