ബി.എസ്.എന്‍.എല്‍. 8697 കോടിയുടെ 4ജി ടെന്‍ഡര്‍ റദ്ദാക്കി

By online desk .04 07 2020

imran-azhar

 

 

മുംബൈ: രാജ്യവ്യാപകമായി 4ജി സാങ്കേതികവിദ്യ നടപ്പാക്കുന്നതിന് പൊതുമേഖലാ ടെലികോം കമ്പനിയായ ബി.എസ്.എന്‍.എല്‍. കഴിഞ്ഞ മാര്‍ച്ചില്‍ പുറത്തിറക്കിയ ടെന്‍ഡര്‍ റദ്ദാക്കി. ചൈനീസ് കമ്പനികളെ ഒഴിവാക്കുന്നതിന്റെ ഭാഗമാണ് ബിഎസ്എന്‍എല്ലിന്റെ നടപടിയെന്ന് കരുതുന്നു. ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് 4ജി സാങ്കേതികവിദ്യ നടപ്പാക്കുന്നതിന് പ്രാദേശിക ഘടകങ്ങളും ഉപകരണങ്ങളും പരമാവധി ഉപയോഗിക്കണമെന്ന് നിതി ആയോഗ് നിര്‍ദേശിച്ചിരുന്നു.

 

ടെലികോം ഉപകരണങ്ങള്‍ വിദേശ കമ്പനികളില്‍ നിന്ന് വാങ്ങരുതെന്ന നിര്‍ദേശത്തെ നേരത്തേ ബി.എസ്.എന്‍.എല്‍. എതിര്‍ത്തിരുന്നു. ചൈനീസ് കമ്പനികളായ വാവേ, സെഡ് ടി.ഇ. തുടങ്ങിയവയും ടെന്‍ഡറില്‍ പങ്കെടുത്തിട്ടുണ്ട്. നിലവില്‍ ബി.എസ്.എന്‍.എലിന്റെ 3 ജി, 2 ജി ഉപകരണങ്ങളുടെ 60 ശതമാനവും സെഡ് ടി.ഇ. കമ്പനിയുടേതാണ്. അവശേഷിക്കുന്നവ നോക്കിയ, എറിക്‌സണ്‍, വാവേ എന്നിവയുടേതും. നിലവില്‍ ടെലികോം വകുപ്പ് ചൈനീസ് കമ്പനികളെയോ മറ്റേതെങ്കിലും വിദേശ കമ്പനികളെയോ വിലക്കിയിട്ടില്ല. അതേസമയം, ബി.എസ്.എന്‍.എലിന്റെ 4 ജി ഉപകരണങ്ങളുടെ സാങ്കേതിക ഗുണവശങ്ങള്‍ പുനര്‍നിര്‍ണയിക്കാന്‍ കെ. രാംചന്ദിന്റെ നേതൃത്വത്തില്‍ എട്ടംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്.

 

 

OTHER SECTIONS