ഫോൺ വിളിക്കുമ്പോഴുള്ള കോവിഡ് സന്ദേശം നിർത്തി ; ബി എസ് എൻ എൽ

By online desk .11 08 2020

imran-azhar

 

കോട്ടയ്ക്കൽ: ഫോൺ വിളിക്കുന്ന സമയത്ത് കേൾക്കുന്ന കോവിഡ് ബോധവൽക്കരണ സന്ദേശം നിർത്താൻ തീരുമാനിച്ചു ബി എസ് എൻ എൽ. കോവിഡ് സന്ദേശങ്ങൾ പലപ്പോഴും പ്രയാസമുണ്ടാക്കിയതായി പരാതി കിട്ടിയ സാഹചര്യത്തിലാണ് ഇത്തരത്തിലൊരു നീക്കം. ദുരന്ത സാഹചര്യത്തിൽ അതാവശ്യങ്ങൾക്കായി ആളുകൾ വിളിക്കുമ്പോൾ മിനിറ്റുകൾ നീണ്ട സന്ദേശം അത്യാവശ്യക്കാരുടെ ഒരുപാട് സമയം നഷ്ട്ടപെടുത്തുണ്ട് ആംബുലൻസിനു വിളിക്കുമ്പോൾ പോലും ഇതാണ് കേൾക്കുക. കേന്ദ്ര നിർദേശപ്രകാരമാണ് സന്ദേശം വെച്ചിരിക്കുന്നത്. നെറ്റ്‌വർക്ക് കമ്പനികൾക്ക് ഇവ ഒഴിവാക്കാൻ കഴിയില്ല. ബി.എസ്.എൻ.എൽ. കേന്ദ്രത്തിൽനിന്ന് പ്രത്യേക അനുമതി വാങ്ങിയാണിത് നിർത്തിയത്.

OTHER SECTIONS