ബഡ്ജറ്റ് ചോര്‍ച്ച; സഭയില്‍ വിശദീകരിക്കുമെന്ന് തോമസ് ഐസക്

By praveen prasannan.05 Mar, 2017

imran-azhar

ആലപ്പുഴ: ബഡ്ജറ്റ് അവതരിപ്പിക്കെ ചില വിവരങ്ങള്‍ ചോര്‍ന്നത് സംബന്ധിച്ച് നിയമസഭയില്‍ വിശദീകരണം നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ബഡ്ജറ്റിന്‍റെ ഹൈലറ്റിസ് പുറത്തായത് മനപൂര്‍വ്വമല്ലേന്നും അദ്ദേഹം പറഞ്ഞു.

തന്‍റെ സ്റ്റാഫിന് അബദ്ധം പിണഞ്ഞതാണ് ചില വിവരങ്ങള്‍ ചോര്‍ന്നഹ്. യു ഡി എഫ് ഭരിക്കുന്പോള്‍ ബഡ്ജറ്റിലെ വരവ് ചെലവ് കണക്കുകള്‍ വരെ നേരത്തേ പുറത്തു വന്നിട്ടുണ്ടെന്നും തോമസ് ഐസക് പറഞ്ഞു.

ഐസക് ബഡ്ജറ്റ് അവതരിപ്പിക്കെ ബഡ്ജറ്റ് ഭാഗങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇ മെയിലായും വാട്സ് ആപ്പ് വഴിയും പ്രചരിച്ചിരുന്നു. തുടര്‍ന്ന് ബഡ്ജറ്റ് ചോര്‍ന്നെന്ന് കുറ്റപ്പെടുത്തി പ്രതിപക്ഷം നിയമസഭ തടസപ്പെടുത്തുകയും ഇറങ്ങിപ്പോവുകയും ചെയ്തു.

OTHER SECTIONS