ബജറ്റ് മാറ്റിവയ്ച്ചില്ലെങ്കില്‍ ബഹിഷ്‌കരിക്കുമെന്ന് പ്രതിക്ഷം

By sruthy sajeev .01 Feb, 2017

imran-azhar


ന്യൂഡല്‍ഹി. സിറ്റിംഗ് എം പി അഹമ്മദിന്റെ നിര്യാണത്തില്‍ അനുശോചിച്ച് ബജറ്റ് മാറ്റി വയ്ക്കണമെന്ന് പ്രതിപക്ഷത്തിന്റെ ആവശ്യം. അവതരണം മാറ്റിവച്ചിലെ്‌ളങ്കില്‍ ഇന്നത്തെ ലോക്‌സഭാ നടപടികള്‍ ബഹിഷ്‌കരിക്കാനും പ്രതിപക്ഷം തയ്യാറാകുമെന്നാണ് സൂചന. അന്തരിച്ച അംഗത്തിനായി അന
ുശോചനം രേഖപെ്പടുത്തി പിരിയുകയെന്നത് പാര്‍ലമെന്റ് തുടരുന്ന രീതി മാത്രമാണെന്നും അതൊരു നടപടി ക്രമമലെ്‌ളന്നും മുന്‍ ലോക്‌സഭാ സെക്രട്ടറി പി.ഡി.ടി. ആചാരി വിശദീകരിച്ചു.

 

ഇന്നത്തെ സ്ഥിതി പരിഗണിച്ചാല്‍ 11 ന് ലോക്‌സഭ ചേര്‍ന്ന ശേഷം ഇ.അഹമ്മദിന് അനുശോചനം രേഖപെ്പടുത്തി പിരിഞ്ഞ ശേഷം വൈകിട്ട് അഞ്ചു മണിക്ക് വീണ്ടും ലോക്‌സഭ ചേര്‍ന്ന് ബജറ്റ് അവതരിപ്പിക്കാവുന്നതേയുള്ളൂ. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് വൈകിട്ട് അഞ്ചിന് ബജറ്റ് അവതരിപ്പിച്ചുവന്ന കീഴ്‌വഴക്കം ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. സഭാംഗം അന്തരിച്ചാല്‍ അനുശോചനം രേഖപെ്പടുത്തി സഭ പിരിയുകയെന്നത് കീഴ്‌വഴക്കമാണെന്ന് വിദേശകാര്യ സഹമന്ത്രി സന്തോഷ് ഗാങ്‌വര്‍ പ്രതികരിച്ചു.

 

അതേസമയം, ബജറ്റ് അവതരണം സംബന്ധിച്ച വിഷയത്തില്‍ അന്തിമ തീരുമാനം രാവിലെ പത്തുമണിയോടെയുണ്ടാകും. ബജറ്റ് അവതരിപ്പിച്ച ശേഷം ഇ.അഹമ്മദിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപെ്പടുത്തി സഭ പിരിയുക, ഇ.അഹമ്മദ് അംഗമല്‌ളാത്ത രാജ്യസഭ സാധാരണ പോലെ പ്രവര്‍ത്തിക്കാവുന്നതിനാല്‍ അഹമ്മദിന് അനുശോചനം രേഖപെ്പടുത്തി ലോക്‌സഭ പിരിഞ്ഞ ശേഷം ദേശീയ ബജറ്റ് രാജ്യസഭയില്‍ അവതരിപ്പിക്കുക തുടങ്ങിയ സാധ്യതകളുണ്ട്. ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജനാകും തീരുമാനമെടുക്കുക.

OTHER SECTIONS