ബജറ്റ് ഇന്നുതന്നെ അവതരിപ്പിക്കും ; ജെയ്റ്റ്‌ലി

By sruthy sajeev .01 Feb, 2017

imran-azhar


ന്യൂഡല്‍ഹി. കേന്ദ്ര ബജറ്റ് ഇന്നുതന്നെ അവതരിപ്പിക്കുമെന്ന് ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. പതിനൊന്നു മണിക്കുതന്നെ ബജറ്റ് അവതരിപ്പിക്കുമെന്ന് ജയ്റ്റ്‌ലി ട്വിറ്ററില്‍ അറിയിച്ചു. അന്തരിച്ച എംപി ഇ.അഹമ്മദിന് ആദരാഞ്ജലികളര്‍പ്പിച്ചതിനുശേഷം ബജറ്റ് അവതരിപ്പിക്കാമെന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍. അതേസമയം, ബജറ്റ് മാറ്റണമെന്ന നിലപാടിലാണ് പ്രതിപക്ഷം. ബജറ്റ് മാറ്റണമെന്നു കോണ്‍ഗ്രസും മുസ്‌ലിം ലീഗും സിപിഎമ്മും ആവശ്യപെ്പട്ടു.

 

മാറ്റിയിലെ്‌ളങ്കില്‍ സഭ ബഹിഷ്‌കരിക്കുമെന്നു പ്രതിപക്ഷം ഭീഷണിമുഴക്കി. അതേസമയം, ബജറ്റ് മാറ്റണമോയെന്ന കാര്യത്തില്‍ അന്തിമതീരുമാനമെടുക്കേണ്ടത് സ്പീക്കറാണ്. അതേസമയം സിറ്റിങ് എംപി മരിച്ചാല്‍ സഭ പിരിയുക കീഴ്‌വഴക്കമെന്ന് കേന്ദ്രധനകാര്യ സഹമന്ത്രി സന്തോഷ് ഗാങ്‌വാര്‍ പറഞ്ഞു. തീരുമാനമെടുക്കേണ്ടത് സ്പീക്കറെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇ.അഹമ്മദിന്റെ വസതിയിലെത്തി അന്തിമോപചാരമര്‍പ്പിച്ചു.

OTHER SECTIONS