കോഴിക്കോട് കണ്ണഞ്ചേരിയില്‍ കെട്ടിടം തകര്‍ന്നുവീണു; രക്ഷാപ്രവർത്തനം ഊർജിതം

By Web Desk.22 10 2020

imran-azhar

 

 

കണ്ണഞ്ചേരി: കോഴിക്കോട് കണ്ണഞ്ചേരിയില്‍ കെട്ടിടം തകര്‍ന്നു വീണു. സംഭവ സ്ഥലത്ത് പോലീസും ഫയർ ഫോഴ്‌സും രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കുകയാണ്. നിലവിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും, കെട്ടിടത്തിനുള്ളിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. കെട്ടിടത്തിനുള്ളിൽ കുടുങ്ങിയ ഒരാളെ പുറത്തെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിന് നാട്ടുകാരും മുന്നിട്ട് നിൽക്കുന്നുണ്ട്.

 

OTHER SECTIONS