ആധാറിന്റെ പകർപ്പ് നൽകൂ... അയ്യനെ കാണാൻ 'റോയലാ'യി പോകാം

By Sooraj Surendran .02 12 2019

imran-azhar

 

 

ആധാറിന്റെ പകർപ്പ് മാത്രം നൽകിയാൽ മതി അയ്യനെ കാണാൻ നിങ്ങൾക്ക് റോയല്‍ എന്‍ഫീല്‍ഡ് 500 സി.സി. ബുള്ളറ്റ് ബൈക്കിൽ പോകാം. ദക്ഷിണ റെയില്‍വേയുടെ കീഴില്‍ കൊച്ചി ആസ്ഥാനമായ കഫെ റൈഡ്‌സ് ബൈക്കെന്ന സ്വകാര്യ ഏജൻസിയാണ് ഇതാദ്യമായി ഇത്തരത്തിലൊരു പദ്ധതി ഒരുക്കുന്നത്. ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ബുള്ളറ്റിൽ പമ്പ വരെ പോകാം. 24 മണിക്കൂറിന് 1200 രൂപയാണ് വാടക. 200 കിലോമീറ്റര്‍ സഞ്ചരിക്കാം. ആദ്യ ഘട്ടത്തിൽ ആറ് ബുള്ളറ്റ് ബൈക്കുകളാണ് എത്തിച്ചിരിക്കുന്നത്. മണ്ഡല-മകരവിളക്കുത്സവം അവസാനിക്കുന്നത് വരെ കഫെ റൈഡ്‌സിന്റെ സേവനമുണ്ടാകും. ഫുൾ ടാങ്ക് പെട്രോൾ അടിച്ച് ബൈക്ക് തിരികെ ഏൽപ്പിക്കണമെന്നതാണ് നിബന്ധന. ശബരിമല ദർശനത്തിനെത്തുന്ന യുവാക്കളെ മുന്നിൽ കണ്ടുകൊണ്ടാണ് ഇത്തരമൊരു പദ്ധതി ആരംഭിച്ചിരിക്കുന്നത്.

 

OTHER SECTIONS