ഗു​രു​വാ​യൂ​ർ അ​മ്പ​ല​ത്തി​ൽ സുരക്ഷാ വീഴ്ച: ഭണ്ഡാരത്തിനുള്ളിൽ വെടിയുണ്ട

By Sooraj Surendran .12 11 2019

imran-azhar

 

 

തൃശൂർ: ചരിത്ര പ്രസിദ്ധമായ ഗുരുവായൂർ അമ്പലത്തിൽ വൻ സുരക്ഷാ വീഴ്ച. നാലമ്പലത്തിനുള്ളിലെ ഭണ്ഡാരത്തിനുള്ളിൽ വെടിയുണ്ട കണ്ടെത്തി. ഒൻപത് എംഎം പിസ്റ്റളിൽ ഉപയോഗിക്കുന്ന വെടിയുണ്ടയാണ് കണ്ടെുത്തതെന്ന് പോലീസ് വൃത്തങ്ങൾ സ്ഥിരീകരിച്ചു. അതീവ സുരക്ഷാ മേഖലയായി കണക്കാക്കപ്പെടുന്നയിടമാണ് നാലമ്പലം. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കണമെങ്കിൽ ഒരു മാസം വരെയുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കേണ്ടി വരും. കാരണം നാലമ്പലത്തിനുള്ളിലെ ഭണ്ഡാരം മാസത്തിലൊരിക്കലാണ് തുറക്കുന്നത്. കാണിക്ക എണ്ണുന്നതിനായി തുറന്നപ്പോഴാണ് വെടിയുണ്ട കണ്ടെടുത്തത്. സംഭവം പോലീസ് അന്വേഷിക്കും.

 

OTHER SECTIONS