ഹിമാചലിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 25പേർ മരിച്ചു

By Sooraj Surendran .20 06 2019

imran-azhar

 

 

ചണ്ഡിഗഡ്: ഹിമാചൽ പ്രദേശിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 25 പേർ മരിച്ചു. ഹിമാചൽപ്രദേശിലെ കുല്ലുവിൽ വ്യാഴാഴ്ചയാണ് അപകടമുണ്ടായത്. ബഞ്ചാറിൽനിന്ന് ഗഡഗുഷാനിലേക്ക് അമ്പതോളം യാത്രക്കാരുമായി പോകുകയായിരുന്ന ബസാണ് 500 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞത്. ബസിനുള്ളിലെ തിരക്ക് കാരണം നിരവധി പേർ ബസിന് മുകളിൽ കയറിയാണ് യാത്ര ചെയ്തത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. നാട്ടുകാരും ഫയർ ഫോഴ്സും, പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

OTHER SECTIONS