പട്ടാമ്പിയിൽ സ്വകാര്യ ബസ് പാടത്തേക്ക് മറിഞ്ഞ് ഏഴ് പേർക്ക് പരിക്ക്

By Sooraj Surendran .16 06 2019

imran-azhar

 

 

പാലക്കാട്: പട്ടാമ്പിയിൽ സ്വകാര്യ ബസ് നിയന്ത്രണംവിട്ട് പാടത്തേക്ക് മറിഞ്ഞു. അപകടത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു. പുതിയ റോഡിന് സമീപം ഞായറാഴ്ച രാവിലെയോടെയാണ് അപകടം നടന്നത്. പട്ടാമ്പിയില്‍ നിന്നും വളാഞ്ചേരിയിലേക്ക് വന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമാണ്. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

OTHER SECTIONS