ഉത്തർപ്രദേശിൽ ബസ് ട്രക്കിലിടിച്ച് ഏഴ് പേർ മരിച്ചു

By Sooraj Surendran.21 04 2019

imran-azhar

 

 

ലക്‌നോ: ഉത്തർപ്രദേശിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് ഏഴ് പേർ മരിച്ചു. ആഗ്ര- ലക്നോ എക്സ്പ്രസ് ഹൈവേയിലാണ് അപകടം ഉണ്ടായത്. അപകടത്തിൽ 34 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. അതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ട്. ഡ്രൈവറുടെ അശ്രദ്ധയും അലക്ഷ്യമായ ഡ്രൈവിങ്ങുമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

OTHER SECTIONS