ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

By Priya.25 11 2022

imran-azhar

 

തൃശൂര്‍: സ്വകാര്യ ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു. തൃശ്ശൂര്‍ കൊണ്ടാഴിയിലാണ് ബസ് പാടത്തേക്ക് മറിഞ്ഞത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു അപകടം.

 

തൃശൂര്‍ - തിരുവില്വാമല റൂട്ടില്‍ ഓടുന്ന 'സുമംഗലി' ബസാണ് അപകടത്തില്‍പ്പെട്ടത്. സൗത്ത്കൊണ്ടാഴിയില്‍ വെച്ച് റോഡിന് സൈഡില്‍ താഴെയുള്ള പാടത്തേക്ക് മറിയുകയായിരുന്നു.

 

മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുമ്പോള്‍ റോഡിന്റെ അരികിടിഞ്ഞാണ് അപകടം സംഭവിച്ചത്.ബസില്‍ മുപ്പതോളം യാത്രക്കാരുണ്ടായിരുന്നുവെന്നാണ് വിവരം. പരുക്കേറ്റവരെ അടുത്തുള്ള വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

 

OTHER SECTIONS