നേപ്പാളിൽ ബസ് അപകടം; മൂന്ന് കുട്ടികളടക്കം 14 പേർ മരിച്ചു

By Chithra.16 12 2019

imran-azhar

 

കാഠ്മണ്ഡു : സിന്ധുപാൽച്ചോക്കിലുണ്ടായ ബസ് അപകടത്തിൽ 14 പേർ മരിച്ചു. മരിച്ചവരിൽ മൂന്ന് കുട്ടികളുമുണ്ട്. ഡൊലാക്ക ജില്ലയിലെ കലിൻചോക്കിൽ നിന്ന് ഭക്തപൂറിലേക്ക് യാത്ര ചെയ്ത ബസ്സാണ് അപകടത്തിൽപ്പെട്ടത്.

 

നിയന്ത്രണം വിട്ട ബസ് 100 മീറ്റർ താഴ്ചയിലേക്ക് വീഴുകയായിരുന്നു.18 പേർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്.അപകടം നടന്നയുടനെ രക്ഷപ്പെട്ട ഡ്രൈവർക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

ബസിന്റെ അമിത വേഗമാണ് അപകടത്തിന് കാരണമെന്നാണ് സംശയിക്കുന്നത്. അപകടം നടന്ന റോഡിന്റെ ഭാഗത്ത് അറ്റകുറ്റപണികൾ നടന്നുവരികയായിരുന്നു.പരിക്കേറ്റവരെ ഉടനെത്തന്നെ സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

OTHER SECTIONS