പാക്കിസ്ഥാനിൽ ബസ് യാത്രികർക്ക് നേരെ ആക്രമണം; 14 പേർ കൊല്ലപ്പെട്ടു

By Sooraj Surendran .18 04 2019

imran-azhar

 

 

ക്വറ്റ: പാക്കിസ്ഥാനിൽ ബസ് യാത്രികർക്ക് നേരെ ആക്രമണം. ബലൂചിസ്ഥാൻ പ്രവിശ്യയിലാണ് സംഭവം. ഭീകരർ നടത്തിയ ആക്രമണത്തിൽ 14 യാത്രക്കാർ കൊല്ലപ്പെട്ടു. ഒറാമയിൽനിന്നും കറാച്ചിയിലേക്ക് പുറപ്പെട്ട ബസിനുനേരെയാണ് സംഘം ആക്രമണം നടത്തിയത്. സൈനിക വേഷം ധരിച്ചെത്തിയ സംഘം ബസ് തടഞ്ഞ് നിർത്തിയ ശേഷം ആക്രമണം നടത്തുകയായിരുന്നു. മക്രാൻ തീരദേശ ഹൈവേയിൽവെച്ചാണ് ആക്രമണം നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. അന്വേഷണം ആരംഭിച്ചു. അർധരാത്രിയിലാണ് ബസിന് നേരെ ആക്രമണം ഉണ്ടായത്. ബസിൽ ഇരുപതിലേറെ യാത്രക്കാരുണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിലയിരുത്തൽ.

OTHER SECTIONS