മിനിമം ചാര്‍ജ് എട്ടുരൂപയാക്കി; പുതുക്കിയ നിരക്കുവര്‍ധനവ് മാര്‍ച്ച് ഒന്നുമുതല്‍ ,വിദ്യാര്‍ഥികളുടെ നിരക്കില്‍ മാറ്റമില്ല

By Anju N P.14 Feb, 2018

imran-azhar

 

 

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള തീരുമാനത്തിന് മന്ത്രിസഭയുടെ അനുമതി. മാര്‍ച്ച് ഒന്നുമുതല്‍ പുതിയ നിരക്കുവര്‍ധനവ് പ്രാബല്യത്തില്‍ വരും. ഇടതു മുന്നണിയുടെ അനുമതി ഉണ്ടായതോടെ ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്. മിനിമം ചാര്‍ജ് എട്ടു രൂപയായിട്ടാണ് ഉയര്‍ത്തുന്നത്. അതേസമയം, വിദ്യാര്‍ഥികളുടെ മിനിമം നിരക്കു വര്‍ധിപ്പിച്ചിട്ടില്ല.

 

അതേസമയം വിദ്യാര്‍ഥികളുടെ യാത്രാനിരക്കില്‍ മാറ്റം വന്നിട്ടില്ല. മറ്റു നിരക്കുകളില്‍ സ്ലാബ് അടിസ്ഥാനത്തില്‍ വര്‍ധനവുണ്ടാകും. അതേസമയം, നിരക്കു വര്‍ധന അപര്യാപ്തമെന്ന് സ്വകാര്യ ബസ് ഉടമകള്‍ അറിയിച്ചു. മിനിമം ചാര്‍ജ് 10 രൂപയാക്കണം. ശക്തമായ സമരത്തിന് നിര്‍ബന്ധിതരാകുമെന്നാണു മുന്നറിയിപ്പ്. വിഷയം ചര്‍ച്ച ചെയ്യാന്‍ വ്യാഴാഴ്ച കൊച്ചിയില്‍ ബസ് ഉടമകള്‍ യോഗം ചേരും.

 

പുതുക്കിയ നിരക്കുകള്‍ പ്രകാരം കിലോമീറ്ററിനു നിലവിലെ 64 പൈസ 70 പൈസയായി വര്‍ധിക്കും. ഓര്‍ഡിനറി, സിറ്റി, ഫാസ്റ്റ് ബസ് ചാര്‍ജ് ഏഴില്‍നിന്ന് എട്ടു രൂപയാകും. ഫാസ്റ്റ് പാസഞ്ചര്‍ നിരക്ക് പത്തില്‍നിന്ന് പതിനൊന്നും എക്‌സിക്യുട്ടീവ്, സൂപ്പര്‍ എക്‌സ്പ്രസ് നിരക്ക് 13ല്‍നിന്ന് 15 രൂപയായും ഉയരും. സൂപ്പര്‍ ഡീലക്‌സ് നിരക്ക് 22 രൂപ, ഹൈടെക് ലക്ഷ്വറി എസി 44 രൂപ, വോള്‍വോ 45 രൂപ എന്ന നിരക്കിലുമായിരിക്കും ഉയരുക.

 

മിനിമം ബസ് ചാര്‍ജ് ഏഴു രൂപയില്‍നിന്ന് എട്ടാക്കി ഉയര്‍ത്തണമെന്ന് ജസ്റ്റിസ് രാമചന്ദ്രന്‍ സമിതിയുടെ ശുപാര്‍ശ ചെയ്തിരുന്നു. മറ്റു നിരക്കുകളില്‍ 10% വരെ വര്‍ധന വരുത്തണം. എന്നാല്‍, മിനിമം നിരക്ക് 10 രൂപയാക്കണമെന്നായിരുന്നു ബസ് ഉടമകളുടെ ആവശ്യം.

 

loading...

OTHER SECTIONS