ബസ് ചാര്‍ജ് വര്‍ധിപ്പിച്ചു ; തൃപ്തരാകാതെ ബസ് ഉടമകള്‍

By BINDU PP .18 Feb, 2018

imran-azhar

 

 

 

തിരുവനന്തപുരം: ബസ് ചാർജ് വർധിപ്പിച്ചു. മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ബജ് നിരക്ക് വര്‍ധിപ്പിക്കാന്‍ ഇന്നലെ ചേര്‍ന്ന എല്‍.ഡി.എഫ് യോഗം സര്‍ക്കാരിന് അനുമതി നല്‍കിയിരുന്നു. ഇത് പരിഗണിച്ചാണ് വര്‍ധന. ഒരു രൂപ മുതല്‍ അഞ്ചു രൂപ വരെയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ മിനിമം നിരക്കില്‍ വര്‍ധന ഉണ്ടാവില്ല. എന്നാല്‍ സ്ലാബ് അനുസരിച്ചു ആനുപാതികമായ വര്‍ധനവ് ഉണ്ടാകും. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിെലത്തിയ േശഷം നടപ്പാക്കുന്ന ആദ്യ ചാര്‍ജ് വര്‍ധനവാണിത്.മിനിമം നിരക്ക് ഓര്‍ഡിനറി സര്‍വീസില്‍ ഏഴ് രൂപയില്‍ നിന്ന് എട്ടു രൂപയായി ഉയരുന്നു. ഫാസ്റ്റ് പാസഞ്ചറുകളില്‍ 10ല്‍ നിന്ന് 12 രൂപയായും സൂപ്പര്‍ എക്‌സ്പ്രസുകളില്‍ 13ല്‍ നിന്ന് 15 രൂപയായും സൂപ്പര്‍ ഡീലക്‌സില്‍ 20ല്‍ നിന്ന് 22 ആയും ഹൈടെക് ലക്ഷ്വറിയില്‍ 40ല്‍ നിന്ന് 44 രൂപയായും വോള്‍വോയില്‍ 40ല്‍ നിന്ന് 45 രൂപയായും വര്‍ധനവുണ്ടാകും. പുതിയ നിരക്ക് പ്രകാരം കിലോമീറ്ററിന് നിലവിലെ 64 പൈസ് 70 പൈസയായി ഉയരും. ഇന്ധന വില വര്‍ധവിന്റെ പശ്ചാത്തലത്തില്‍ 16 മുതല്‍ അനിശ്ചിത കാല സമരം ബസ് ഉമടകള്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നിരക്ക് വര്‍ധനയ്ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. നിരക്ക് വര്‍ധന അനിവാര്യമാണെന്നും കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസ് മേഖലയുടെ നിലനില്‍പ്പിന് വേണ്ടിയാണ് നിരക്ക് വര്‍ധന ശിപാര്‍ശ ചെയ്തതെന്നും ജസ്റ്റീസ് രാമചന്ദ്രന്‍ വ്യക്തമാക്കി. സര്‍ക്കാര്‍ മറ്റ് ആനുകൂല്യങ്ങള്‍ സ്വകാര്യ ബസ് ഉടമകള്‍ക്ക് നല്‍കാത്ത കാലത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സെഷന്‍ ഒരു അവകാശമല്ലെന്നും അദ്ദേഹം പറഞ്ഞു.