ചീറിപ്പാഞ്ഞുവന്ന സ്വകാര്യ ബസ് തടഞ്ഞു; വിവരമറിഞ്ഞപ്പോൾ യാത്രക്കാർ ഞെട്ടി..!

By Sooraj Surendran.03 09 2019

imran-azhar

 

 

കോഴിക്കോട്: കോഴിക്കോട് അമിതവേഗതയിലെത്തിയ സ്വകാര്യ ബസിനെ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. ബസ് ഡ്രൈവറെ ചോദ്യം ചെയ്ത ഉദ്യോഗസ്ഥരും യാത്രക്കാരും ഞെട്ടി. വലിയ വാഹനങ്ങൾ ഓടിക്കാനുള്ള ഹെവി ലൈസൻസ് ഇല്ലാതെയാണ് ഡ്രൈവർ കോഴിക്കോട്-തലശേരി റൂട്ടിൽ സർവീസ് നടത്തിയിരുന്നത്.

 

കഴിഞ്ഞ ദിവസം കോഴിക്കോട്-കണ്ണൂർ ദേശീയ പാതയിൽ ചെങ്ങോട്ടുകാവില്‍ വാഹന പരിശോധനക്കിടെയാണ് സംഭവം. അപകടകരമാം വിധം അമിത വേഗതയിലാണ് ഡ്രൈവർ ബസോടിച്ചിരുന്നത്. തുടർന്ന് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ വാഹനം തടയുകയായിരുന്നു. ഇയാൾക്ക് വലിയ വാഹനങ്ങൾ ഓടിക്കുന്നതിൽ മുൻ പരിചയമോ, ലൈസൻസോ ഇല്ലായെന്നും ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. ഇയാളുടെ നിലവിലെ ലൈസൻസ് സസ്‌പെൻഡ് ചെയ്തതായും റിപ്പോർട്ടുണ്ട്.

 

OTHER SECTIONS