ബസ് ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി

By Ambily chandrasekharan.19 Mar, 2018

imran-azhar

 

കണ്ണൂര്‍: ബസ് ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി. കണ്ണൂരില്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചു കൊണ്ട് ബസ് ഓടിച്ച ഡ്രൈവറുടെ ലൈസന്‍സാണ്് റദ്ദാക്കിയത്. ഇത് ഡ്രൈവര്‍മാരുടെ പരിപാടിയാണ്. ്‌ഫോണില്‍ സംസാരിച്ചുകൊണ്ട് ഡ്രൈവ് ചെയ്്ത് എത്രയോ ജീവനുകളാണ് ഇവര്‍ ദിനംപ്രതി പൊലിക്കുന്നത്. ചിറക്കുനിയില്‍നിന്നു പെരളശ്ശേരിയിലേക്കുള്ള കെഎല്‍ 58 9097 നമ്പര്‍ ശ്രീഹരി ബസ്സിന്റെ ഡ്രൈവര്‍ പി. നിഖിലാണു ഞായറാഴ്ച രാവിലെ കാല്‍ മണിക്കൂറോളം മൊബൈല്‍ ഫോണില്‍ സംസാരിച്ചു കൊണ്ടു ബസ് ഓടിച്ചതിന് ലൈസന്‍സ് റദ്ദാക്കിയിരിക്കുന്നത്.

നിഖിലിന്റെ ഡ്രൈവിങ് ലൈസന്‍സ് ഇന്ന് മുതല്‍ ഒരു വര്‍ഷത്തേക്കാണു റദ്ദ് ചെയ്തത്. ആയിരം രൂപ പിഴ അടപ്പിക്കുകയും ചെയ്തിട്ടുണ്ട്.മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്നു പലതവണ യാത്രക്കാര്‍ ഓര്‍മിപ്പിച്ചിട്ടും ഇയാള്‍ ഗൗനിച്ചില്ല, കണ്ടക്ടറോടു പരാതി പറഞ്ഞപ്പോള്‍, അയാളതു ചിരിച്ചു തള്ളുകയാണു ചെയ്തതെന്ന് യാത്രക്കാര്‍ പറയുന്നു.ഫോണില്‍ സംസാരിച്ചു ബസ് ഓടിക്കുന്നദൃശ്യം യാത്രക്കാര്‍ വീഡിയോയില്‍ പകര്‍ത്തിയ ശേഷം സമൂഹമാധ്യമങ്ങളില്‍ ഇത് പ്രചരിച്ചതിനെ തുടര്‍ന്നാണ് ഈ നടപടി.