മിനിമം ചാര്‍ജ് 10 രൂപയാക്കാൻ ഫെബ്രുവരി ഒന്നു മുതല്‍ അനിശ്ചിതകാല ബസ് സമരം

By Anju N P.16 Jan, 2018

imran-azhar

 


തൃശ്ശൂര്‍: നിരക്ക് വര്‍ധന ആവശ്യപ്പെട്ട് ഫെബ്രുവരി ഒന്നുമുതല്‍ കേരളത്തിലെ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്. മിനിമം ചാര്‍ജ് 10 രൂപയാക്കണമെന്നാണ് ആവശ്യം. ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്സ് കോ-ഓഡിനേഷന്‍ കമ്മിറ്റിയാണ് ബസ് സമരത്തിന് ആഹ്വാനം ചെയ്തത്. നിലവില്‍ എഴു രൂപയാണ് മിനിമം ചാര്‍ജ്. മൂന്നുവര്‍ഷം മുന്‍പാണ് അവസാനമായി ബസ് ചാര്‍ജ് വര്‍ധിപ്പിച്ചത്. 24 വരെ സെക്രട്ടറിയേറ്റ് പടിക്കല്‍ രാപ്പകല്‍ സമരം തുടരാനും പദ്ധതിയുണ്ട്.

 

OTHER SECTIONS