ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: ഫൈനലിൽ കിഡംബി ശ്രീകാന്തിന് തോൽവി, ഇന്ത്യയുടെ നേട്ടം വെള്ളിയിലൊതുങ്ങി

By സൂരജ് സുരേന്ദ്രന്‍.19 12 2021

imran-azhar

 

 

ഹ്യുല്‍വ (സ്പെയിന്‍): ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ പ്രതീക്ഷകൾ വെള്ളിയിലൊതുങ്ങി.

 

ഫൈനൽ പോരാട്ടത്തിൽ കിഡംബി ശ്രീകാന്ത് സിംഗപ്പുരിന്റെ ലോ കെന്‍ യൂവിനോട് പരാജയപ്പെട്ടതോടെയാണ് ഇന്ത്യൻ പ്രതീക്ഷകൾ വെള്ളിയിലൊതുങ്ങിയത്.

 

പ്രകാശ് പദുക്കോണ്‍ (1983), സായ് പ്രണീത് (2019), ലക്ഷ്യ സെന്‍ (2021) എന്നിവര്‍ക്കു ശേഷം ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന ഇന്ത്യന്‍ പുരുഷ താരവുമാണ് ശ്രീകാന്ത്.

 

ലക്ഷ്യ സെന്നിനെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തില്‍ മറികടന്നായിരുന്നു ശ്രീകാന്തിന്റെ സെമി പ്രവേശനം.

 

കലാശപ്പോരാട്ടത്തിൽ 15-21, 22-20 എന്ന സ്കോറിനാണ് ശ്രീകാന്ത് പരാജയപ്പെട്ടത്.

 

OTHER SECTIONS