ജസ്റ്റിസ് സി.കെ അബ്ദുള്‍ റഹിം കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ്

By online desk.22 09 2019

imran-azhar

 

ന്യൂഡല്‍ഹി: ജസ്റ്റിസ് സി.കെ. അബ്ദുള്‍ റഹിമിനെ കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായി നിയമിച്ചു. ഹൃഷികേശ് റോയ് സുപ്രീംകോടതി ജഡ്ജിയായതിനെ തുടര്‍ന്നാണ് നിയമനം. ഇതുസംബന്ധിച്ച ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. പാതയോരത്ത് പൊതുയോഗങ്ങള്‍ നിരോധിച്ചതടക്കം നിരവധി സുപ്രധാന വിധികള്‍ ജസ്റ്റിസ് അബ്ദുള്‍ റഹിം പുറപ്പെടുവിച്ചിട്ടുണ്ട്. കേരളത്തിന് പുറമെ മദ്രാസ്, രാജസ്ഥാന്‍, പഞ്ചാബ്-ഹരിയാന, ഹിമാചല്‍ പ്രദേശ് ഹൈക്കോടതികളിലും ആക്ടിംഗ് ചീഫ് ജസ്റ്റിസുമാരെ നിയമിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്.

 

മദ്രാസ് ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് വിനീത് കോത്താരിയെയും, രാജസ്ഥാന്‍ ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എം റഫീഖിനെയും, ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഡിസി ചൗധരി, പഞ്ചാബ്, ഹരിയാന ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് രാജീവ് ശര്‍മയെയും നിയമിച്ചിട്ടുണ്ട്.

 

OTHER SECTIONS