സി പി എമ്മില്‍ നിന്ന് ഭീഷണിയെന്ന് ഗോമതി അഗസ്റ്റിന്‍

By praveen prasannan.20 May, 2017

imran-azhar

ഇടുക്കി: മന്ത്രി എം എം മണി തോട്ടം തൊഴിലാളി സ്ത്രീകളെ അപമാനിച്ചെന്നാരോപിച്ച് സമരം നടത്തിയ പെന്പിളൈ ഒരുമൈ നേതാവ് സി പി എമ്മില്‍ നിന്ന് ഭീഷണി. ഇനി സമരം നടത്തിയാല്‍ കൊല്ലുമെന്നാണ് മണിയുടെ ആള്‍ക്കാര്‍ ഭീഷണിപ്പെടുത്തിയതെന്നാണ് ഗോമതി വെളിപ്പെടുത്തിയത്.

തങ്ങളുടെ സമരത്തില്‍ നിന്ന് തോട്ടം തൊഴിലാളികള്‍ വിട്ടു നിന്നത് സി പി എമ്മിനെ ഭയന്നാണെന്ന് ഗോമതി പറഞ്ഞു. തോട്ടം തൊഴിലാളി കുടുംബത്തിന് ഒരേക്കര്‍ ഭൂമി കൃഷിക്കും താമസത്തിനുമായി നല്‍കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

സമാനമനസ്കരെ കൂട്ടി ജൂലൈ ഒന്പതിന് ഭൂസമരം തുടങ്ങുമെന്ന് ഗോമതി അഗസ്റ്റിന്‍ പറഞ്ഞു. എം എം മണിയുടെ സഹോദരന്‍ ഏക്കര്‍ കണക്കിന് സ്ഥലമാണ് ഇടുക്കിയില്‍ കയ്യേറിയത്. ഇങ്ങനെയെങ്കില്‍ തങ്ങള്‍ക്കും ഭൂമി കയ്യേറേണ്ടി വരും.

OTHER SECTIONS