അമിത് ഷായുടെ രഥയാത്രക്ക് അനുമതി നിഷേധിച്ചു

By Sooraj Surendran .06 12 2018

imran-azhar

 

 

കൊൽക്കത്ത: ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ രഥയാത്രക്ക് കൊൽക്കത്ത ഹൈക്കോടതി അനുമതി നിഷേധിച്ചു. സംഘർഷത്തിന് സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് രഥയാത്രക്ക് അനുമതി നിഷേധിച്ചത്. ഹൈക്കോടതി വിധിക്കെതിരെ ഡിവിഷൻ ബെഞ്ചിനെ സമീപിക്കുമെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കി. കുച്ച് ബെഹാറിൽ വർഗീയ സംഘർഷത്തിന് സാധ്യതയുണ്ടെന്ന് തൃണമുൽ സർക്കാരും പറഞ്ഞു. ഹൈക്കോടതി നിർദേശം അനുസരിച്ച് 2019 ഡിസംബർ 9 വരെ രഥയാത്ര നടത്താൻ പാടില്ല. 3 രഥയാത്രകൾ ഉൾപ്പെടുന്ന ജനാധിപത്യ സംരക്ഷണ റാലിയാണ് അമിത് ഷായുടെ നേതൃത്വത്തിൽ നടത്താൻ പദ്ധതിയിട്ടിരുന്നത്. വരാനിരിക്കുന്ന ലോകസഭ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടാണ് രഥയാത്ര നടത്താൻ പദ്ധതിയിട്ടിരുന്നത്.

OTHER SECTIONS