കാലിക്കറ്റ് സർവകാലശാലയ്ക്ക് ഇന്ന് അവധി

By online desk .03 08 2020

imran-azhar

മലപ്പുറം: കൊണ്ടോട്ടി താലൂക്ക് പൂർണ്ണമായും കണ്ടൈൻ മെന്റ് സോൺ ആയി പ്രഖ്യാപിച്ച സാഹചര്യത്തിൽ കാലിക്കറ്റ് സർവകാല ശാലയ്ക്ക് ഇന്ന് അവധി തിങ്കളാഴ്ചത്തേക്ക് സർവകാല ശാല അടച്ചിടാൻ ആണ് വൈസ് ചാൻസലർ ഡോ.എം.കെ ജയരാജ് ഉത്തരവിട്ടത്. എന്നാൽ വരും ദിവസങ്ങളിലെ പ്രവർത്തനം ജില്ലാ ഭരണകൂടവുമായി ചർച്ചചെയ്തു അറിയിക്കുമെന്നും അധികൃതർ വ്യക്തമാക്കി. കൊണ്ടോട്ടിയിൽ ഇന്നലെ മാത്രം 53 പേർക്കാണ് സമ്പർക്കം വഴി കോവിഡ് സ്ഥിരീകരിച്ചത്. കൊണ്ടോട്ടിയും ഹൈ റിസ്ക് ക്ലസ്റ്ററാകുകയാണെന്നാണ് അധികൃതർ ഭയക്കുന്നത്. മേഖലയിൽ അതിവേഗമാണ് രോഗവ്യാപനം നടക്കുന്നത്.

 

OTHER SECTIONS