കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് യോഗം ചേരും; പ്രതിഷേധിക്കാന്‍ എസ്എഫ്‌ഐ

കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് യോഗം ഇന്ന് ചേരും. ഗവര്‍ണര്‍ നോമിനേറ്റ് ചെയ്ത 18അംഗങ്ങള്‍ പങ്കെടുക്കുന്ന ആദ്യ യോഗമാണിത്. ഇതില്‍ ഒന്‍പത് പേര്‍ സംഘപരിവാര്‍ അനുകൂലികള്‍ ആണെന്നാണ് എസ്എഫ്‌ഐ അടക്കമുള്ള ഇടത് സംഘടനകള്‍ ആരോപിക്കുന്നത്.

author-image
Priya
New Update
കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് യോഗം ചേരും; പ്രതിഷേധിക്കാന്‍ എസ്എഫ്‌ഐ

 

തിരുവനന്തപുരം: കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് യോഗം ഇന്ന് ചേരും. ഗവര്‍ണര്‍ നോമിനേറ്റ് ചെയ്ത 18അംഗങ്ങള്‍ പങ്കെടുക്കുന്ന ആദ്യ യോഗമാണിത്. ഇതില്‍ ഒന്‍പത് പേര്‍ സംഘപരിവാര്‍ അനുകൂലികള്‍ ആണെന്നാണ് എസ്എഫ്‌ഐ അടക്കമുള്ള ഇടത് സംഘടനകള്‍ ആരോപിക്കുന്നത്.

അതേസമയം, സംഘപരിവാര്‍ അനുകൂലികളായ സെനറ്റ് അംഗങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാന്‍ എസ്എഫ്‌ഐ തീരുമാനിച്ചു. ഇതേ തുടര്‍ന്ന് സര്‍വകലാശാലയില്‍ ഇന്ന് സുരക്ഷ ശക്തമാക്കാന്‍ പോലീസ് തീരുമാനിച്ചു.

calicut university sfi