കലിഫോര്‍ണിയയില്‍ കാണാതായ മലയാളി ദമ്പതികളില്‍ ഭാര്യയുടെ മൃതദേഹം തിരിച്ചറിഞ്ഞു

By Amritha AU.15 Apr, 2018

imran-azhar


വാഷിങ്ടന്‍: കലിഫോര്‍ണിയയില്‍ കാണാതായ മലയാളി ദമ്പതികളില്‍ ഭാര്യയുടെ മൃതദേഹം തിരിച്ചറിഞ്ഞു. ഈല്‍ നദിയില്‍നിന്ന് ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ മൃതദേഹം സൗമ്യയുടെതാണെന്ന് തിരിച്ചറിയുകയായിരുന്നു. കൊച്ചി പടമുകള്‍ സ്വദേശിയാണ്.
അതേ സമയം ഭര്‍ത്താവ് സന്ദീപിനും (41) മക്കളായ സിദ്ധാന്ത് (12), സാച്ചി (ഒന്‍പത്) എന്നിവര്‍ക്കുമായുളള തിരച്ചില്‍ തുടരുകയാണ്.

കഴിഞ്ഞ ഏപ്രില്‍ അഞ്ചുമുതലാണ് ഇവരെ കാണാതായത്. ദക്ഷിണ കലിഫോര്‍ണിയയിലെ വലന്‍സിയയില്‍ താമസിക്കുന്ന ഇവര്‍ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ പോയതായിരുന്നു. എന്നാല്‍ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നദിയില്‍ വീഴുകയായിരുന്നു. ഒറിഗോണിലെ പോര്‍ട്‌ലാന്‍ഡില്‍നിന്നു സനോസെയിലേക്കു പോകുന്നതിനിടെ ലെഗെറ്റിന് എട്ടു കിലോമീറ്റര്‍ വടക്ക് ഡോറ ക്രീക്കില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം വെള്ളപ്പൊക്കത്തില്‍ ഒഴുകി ഈല്‍ നദിയില്‍ വീഴുകയായിരുന്നുവെന്നാണു പൊലീസ് അറിയിച്ചത്.

നദിയില്‍നിന്നു വാഹനത്തിന്റെ അവശിഷ്ടങ്ങള്‍ കഴിഞ്ഞ ദിവസം ലഭിച്ചതിനെത്തുടര്‍ന്നാണ് തെരച്ചില്‍ ശക്തമാക്കിയത്. യൂണിയന്‍ ബാങ്ക് വൈസ് പ്രസിഡന്റാണ് സന്ദീപ്.