സരിത്തിന്റെയും, സ്വപ്നയുടെയും കോൾ ലിസ്റ്റിൽ വമ്പന്മാർ; ശിവശങ്കറുമായി നിരന്തരം ബന്ധപ്പെട്ടു

By Web Desk.14 07 2020

imran-azhar

 

 

തിരുവനന്തപുരം: തിരുവനന്തപുരം കോൺസുലേറ്റ് സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പുറത്ത്. സ്വർണക്കടത്ത് കേസിലെ മുഖ്യ പ്രതികളായ സരിത്തിന്റെയും, സ്വപ്നയുടെയും കോൾ ലിസ്റ്റാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സർക്കാർ ഉദ്യോഗസ്ഥരിലെ പല പ്രമുഖന്മാരെയും ഇവർ നിരന്തരം ബന്ധപ്പെട്ടിരുന്നതായി കോൾ ലിസ്റ്റിൽ നിന്നും വ്യക്തമാണ്. കേസിൽ ഐടി സെക്രട്ടറി ശിവശങ്കറിനും പങ്കുണ്ടെന്നാണ് പ്രധാനമായും ആരോപണം ഉയരുന്നത്. സരിത്ത് ശിവശങ്കറുമായി പല തവണ ഫോണിൽ ബന്ധപ്പെട്ടിരുന്നതായി കോൾ ലിസ്റ്റിൽ നിന്നും വ്യക്തമായി. ഉന്നതവിദ്യാഭ്യാസ - പ്രവാസികാര്യമന്ത്രി കെടി ജലീലിനെ സ്വപ്ന സുരേഷ് പലതവണ ബന്ധപ്പെട്ടിരുന്നതായും തെളിഞ്ഞു.

 

എന്നാൽ യുഎഇ കോൺസുലേറ്റ് ജനറൽ ആവശ്യപ്പെട്ട പ്രകാരമാണ് താൻ സ്വപ്ന സുരേഷുമായി സംസാരിച്ചതെന്ന് മന്ത്രി കെടി ജലീൽ വ്യക്തമാക്കി. യുഎഇ കോൺസുല‍ർ ജനറലുമായി നടത്തിയ എസ്എംഎസ് ചാറ്റിൻ്റെ വിശദാംശങ്ങളും മന്ത്രി പുറത്തുവിട്ടു. സ്വപ്നയുടെ മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ സെക്രട്ടേറിയറ്റിന് സമീപത്തെ ശിവശങ്കറിൻ്റെ ഫ്ലാറ്റിൽ നിന്നാണ് സ്വപ്ന ഒളിവിൽ പോയതെന്ന വാദവും ശക്തമാകുന്നു.

 

OTHER SECTIONS