50 വര്‍ഷങ്ങള്‍ക്ക് ശേഷം കാനറി ദ്വീപില്‍ അഗ്നിപര്‍വത സ്‌ഫോടനം; വന്‍ നാശനഷ്ടം

By Vidyalekshmi.22 09 2021

imran-azhar

 

സ്പെയിൻ: കാനറി സ്പാനിഷ് ദ്വീപുകളിലെ ലാ പാല്‍മയിലെ കുംബ്രെ ബിയേഹ അഗ്നിപര്‍വതം പൊട്ടിത്തെറിച്ച് വന്‍ നാശനഷ്ടം. 6000 പേര്‍ക്ക് പ്രദേശത്ത് നിന്നും മാറ്റി പാർപ്പിച്ചു.

 

അഗ്നിപര്‍വ്വത സ്‌ഫോടനം ഉണ്ടായതിന് പിന്നാലെ നാല് ഭൂചലനങ്ങളാണ് പ്രദേശത്തുണ്ടായത്. ശക്തമായ ലാവാ പ്രവാഹത്തെ തുടര്‍ന്ന് നൂറുകണക്കിന് വീടുകളാണ് അഗ്നിക്കിരയായത്.

 


ലാവാപ്രവാഹം വലിയ സ്‌ഫോടനങ്ങള്‍ക്കിടയാക്കുമെന്നും അത് കടലില്‍ ചെന്ന് പതിക്കുന്നതോടെ വിഷവാതകം വ്യാപിക്കാനിടയുണ്ടെന്നും അധികൃതര്‍ പറയുന്നു.

 

 

OTHER SECTIONS