കൃഷ്ണദാസിന്‍റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

By praveen prasannan.21 Mar, 2017

imran-azhar

തിരുവനന്തപുരം: പാന്പാടി നെഹ്റു എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രാണോയിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിന്‍റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയിലെത്തി. തെളിവുകള്‍ പരിശോധിക്കാതെയാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതെന്നാണ് സര്‍ക്കരിന്‍റെ വാദം.

കൃഷ്ണദാസ് പുറത്ത് തുടരുന്നത് സാക്ഷികളെ ഭീഷണിപ്പെടുത്താനും തെളിവുകള്‍ നശിപ്പിക്കാനുമുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. അതിനിടെ, ലക്കിടി നെഹ്റു കോളേജ് വിദ്യാര്‍ത്ഥി ഷഹീറിനെ മര്‍ദ്ദിച്ച കേസില്‍ കൃഷ്ണദാസിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റി.

വടക്കാഞ്ചേരി കോടതിയിലാണ് വാദം നടക്കുന്നത്. കേസില്‍ മൂന്നാം പ്രതിയായ നെഹ്റു ഗ്രൂപ്പ് ലീഗല്‍ അഡ്വൈസര്‍ സുചിത്രയ്ക്ക് ജാമ്യം അനുവദിച്ചു. കൃഷ്ണദാസ് ഉള്‍പ്പെടെ നാല് പ്രതികളുടെ ജാമ്യാപേക്ഷയില്‍ ഇരുവിഭാഗങ്ങളുടെയും വാദം ചൊവ്വാഴ്ച പൂര്‍ത്തിയായി.

 

 

 

 

 

 

 

 

 

 

OTHER SECTIONS