നെയ്യാറ്റിന്‍കര ആത്മഹത്യ; കാര്യമറിയാതെ കുറ്റപ്പെടുത്തിയെന്ന് കാനറ ബാങ്ക്

By anju.15 05 2019

imran-azhar

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ കാര്യമറിയാതെ കുറ്റപ്പെടുത്തിയെന്ന് കാനറ ബാങ്ക്. ചന്ദ്രന് വായ്പ തിരിച്ചടക്കാന്‍ സാവകാശം നല്‍കിയിരുന്നുവെന്ന് ബാങ്ക് സീനിയര്‍ മാനേജര്‍ ജേക്കബ് പറഞ്ഞു. കുടുംബത്തെ സമ്മര്‍ദത്തിലാക്കിയിട്ടില്ല. എല്ലാവശവും നോക്കാതെ തീര്‍പ്പ് കല്‍പ്പിച്ചു. ഇനിയും കുടുംബത്തിന് ഇളവ് നല്‍കാന്‍ തയ്യാറാണെന്നും ബാങ്ക് മാനേജര്‍ വ്യക്തമാക്കി.

 

അതേസമയം കേസില്‍ ചന്ദ്രന്‍, അമ്മ കൃഷ്ണ, ചന്ദ്രന്റെ സഹോദരിമാര്‍ എന്നിവരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ഭാര്യയുടേയും മകളുടേയും ആത്മഹത്യയ്ക്ക് പിന്നില്‍ തന്റെ അമ്മയാണെന്നാണ് ഭര്‍ത്താവ് ചന്ദ്രന്റെ ആരോപണം. ആത്മഹത്യയില്‍ തനിക്ക് പങ്കില്ലെന്നും ഗള്‍ഫില്‍ നിന്ന് താന്‍ നാട്ടില്‍ വന്നിട്ട് ആറുമാസം മാത്രമേ ആയിട്ടുള്ളൂവെന്നും ചന്ദ്രന്‍ പറഞ്ഞു.

OTHER SECTIONS