സ്‌കൂളുകൾക്ക് കർശന നിർദേശങ്ങളുമായി ബാലാവകാശ കമ്മീഷൻ

By Sooraj Surendran .22 05 2019

imran-azhar

 

 

തിരുവനന്തപുരം: അധ്യയന വർഷാരംഭത്തിൽ സ്‌കൂളുകൾക്ക് കർശന നിർദേശവുമായി ബാലാവകാശ സംരക്ഷണ കമ്മീഷൻ. വിദ്യാർഥികൾ നൽകാനുള്ള ഫീസോ മറ്റു തുകയോ അടച്ചില്ല എന്ന കാരണത്താൽ ട്രാൻസ്ഫർ സർട്ടിഫിക്കറ്റോ മാർക്ക് ലിസ്റ്റോ മറ്റ് അവശ്യരേഖകളോ തടഞ്ഞുവയ്‌ക്കാൻ പ്രധാനാധ്യാപകന് അധികാരമില്ലെന്ന് ബാലാവകാശ കമ്മീഷൻ അറിയിച്ചു. സ്‌കൂൾ പ്രവേശനത്തിനായി കുട്ടികളിൽ നിന്നും പണം ഈടാക്കുന്നതും, പരീക്ഷകൾ നടത്തുന്നതും കുറ്റകരമാണ്. ഇങ്ങനെ ചെയ്യുന്ന സ്‌കൂൾ അധികൃതർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കമ്മീഷൻ അറിയിച്ചു. കുട്ടികളെ കയറ്റാൻ വിമുഖത കാണിക്കുന്ന സ്വകാര്യബസുടമകൾക്കും ജീവനക്കാർക്കും എതിരെ നടപടി സ്വീകരിക്കുമെന്നും അറിയിച്ചു. ബാഗിന്റെ അമിതഭാരം കുറയ്ക്കാനും സ്‌കൂളുകൾക്ക് നിർദേശം നൽകി.

OTHER SECTIONS