ക്യാപ്റ്റൻ രാജുവിന്റെ സംസ്കാര ചടങ്ങുകൾ നോർത്ത് സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയിൽ നടന്നു

By Sooraj S.22 09 2018

imran-azhar

 

 

കൊച്ചി: ക്യാപ്റ്റൻ രാജുവിന്റെ സംസ്കാര ചടങ്ങുകൾ വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് പുത്തൻപീടിക നോർത്ത് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ നടന്നു. ക്യാപ്റ്റൻ രാജുവിന്റെ മകൻ രവിരാജ് അമേരിക്കയിൽ നിന്നും വ്യാഴാഴ്ച്ച എത്തിയിരുന്നു. കൊച്ചിയിലെ ആലിന്‍ചുവട്ടിലെ വസതിയില്‍ തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം. സ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു അദ്ദേഹം. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പൊതു ദർശനത്തിനായി എറണാകുളം നോർത്ത് ടൗൺ ഹാളിൽ വെച്ചു. രമേശ് ചെന്നിത്തല, ബെന്നി ബെഹനാൻ, ഇന്നസെന്റ്, വിനയൻ, സുരേഷ് ഗോപി, മനോജ് കെ ജയൻ, ജനാർദനൻ, ലാലു അലക്‌സ്, ഹരിഹരൻ, എസ്എൻ സ്വാമി, സിബി മലയിൽ, ടിനി ടോം, ബാബു രാജ്, ഇടവേള ബാബു, മോഹൻ രാജ്, ടോണി, കലാഭവൻ ഹനീഫ്, ബ്ലെസി, ബൈജു കൊട്ടാരക്കര, മാർത്താണ്ഡൻ, പിസി ചാക്കോ, ജോസ് തെറ്റയിൽ, ബെഞ്ചമിൻ കോശി, ടോണി ചമ്മണി, കെ ബാബു തുടങ്ങി രാഷ്ട്രീയ സിനിമ മേഖലയിലുള്ള പ്രമുഖർ അന്തിമോപചാരം അർപ്പിച്ചു. പുത്തൻപീടിക നോർത്ത് സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയിലാണ് മൃതദേഹം സംസ്കരിച്ചത്.

OTHER SECTIONS