ചലച്ചിത്ര നടന്‍ ക്യാപ്റ്റന്‍ രാജു അന്തരിച്ചു

By Anju N P.17 Sep, 2018

imran-azhar

കൊച്ചി: പ്രശസ്ത ചലച്ചിത്ര നടന്‍ ക്യാപ്റ്റന്‍ രാജു(68) അന്തരിച്ചു. കൊച്ചിയിലെ ആലിന്‍ചുവട്ടിലെ വസതിയില്‍ തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം.സംസ്‌കാരം പിന്നീട്. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു അദ്ദേഹം.

 

പത്തനംതിട്ട ജില്ലയിലെ ഓമല്ലൂര്‍ സ്വദേശിയായ അദ്ദേഹം പട്ടാളസേവനത്തിനു ശേഷമാണു ചലച്ചിത്രരംഗത്തോക്ക് പ്രവേശിച്ചത്. 1981ല്‍ പുറത്തിരങ്ങിയ രക്തം ആയിരുന്നു ആദ്യ ചിത്രം. അഞ്ഞൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട, മലയാളം സിനിമകളില്‍ അഭിനയിച്ചു.

 

ഇതാ ഒരു സ്‌നേഹഗാഥ, മിസ്റ്റര്‍ പവനായി എന്നീ സിനിമകള്‍ സംവിധാനം ചെയ്തു. വില്ലനായും സ്വഭാവനടനായും തിളങ്ങി. നാടോടിക്കാറ്റ്, പാവം ക്രൂരന്‍, ഒരു വടക്കന്‍ വീരഗാഥ, രതിലയം, ആവനാഴി, ആഗസ്റ്റ് ഒന്ന്, നാടോടിക്കാറ്റ്, കാബൂളിവാല, സിഐഡി മൂസ, പഴശ്ശിരാജ, മുംബൈ പൊലീസ്, സാമ്രാജ്യം എന്നിവയാണ് പ്രശസ്ത സിനിമകള്‍. 'രതിലയ'ത്തിലാണ് ആദ്യം നായകനായത്. മാസ്റ്റര്‍പീസ് ആണ് അവസാനസിനിമ. ഭാര്യ: പ്രമീള. രവിരാജ് ഏക മകന്‍

 

OTHER SECTIONS