ചൈനയില്‍ കാല്‍നടയാത്രക്കാര്‍ക്ക് ഇടയിലേക്ക് കാര്‍ പാഞ്ഞു കയറി ആറു പേര്‍ക്ക് ദാരുണാന്ത്യം

By anju.22 03 2019

imran-azhar

ബെയ്ജിംഗ്: ചൈനയില്‍ കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞു കയറി ആറു പേര്‍ക്ക് ദാരുണാന്ത്യം. സംഭവത്തില്‍ ഏഴു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഹുബെയ് പ്രവിശ്യയിലെ സോയാംഗ് പട്ടണത്തിലാണ് സംഭവം.

 

കാര്‍ ഡ്രൈവറെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവച്ചുകൊന്നു. അതേസമയം, സംഭവത്തിന് ഭീകരാക്രമണ ബന്ധമുണ്ടോയെന്ന് പോലീസ് അന്വേഷിക്കുകയാണ്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

 

 

OTHER SECTIONS