കാർ ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം

By online desk .02 06 2020

imran-azhar

 

 

കുറവിലങ്ങാട്: എംസി റോഡില്‍ കാളികാവ് പള്ളിക്ക് സമീപം കാര്‍ ബൈക്കിലിടിച്ച് യുവാവ് മരിച്ചു. മണ്ണയ്ക്കനാട് ഈഴക്കുന്നേല്‍ ജോര്‍ജ് ജോസഫ് (ജോര്‍ജുകുട്ടി 32) ആണ് മരിച്ചത്. ഭാര്യ എലിസബത്ത് ജോണി(30)ന് ഗുരുതര പരുക്കുകളേറ്റു.തെള്ളകം കാരിത്താസ് ആശുപത്രിയില്‍ ജോലി ചെയ്യുന്ന എലിസബത്തിനെ ജോലി സ്ഥലത്തു എത്തിക്കാന്‍ ബൈക്കില്‍ പോകുമ്പോള്‍ എതിരെ വന്ന കാര്‍ പാഞ്ഞു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഉയര്‍ന്നു തെറിച്ച ജോര്‍ജ് ജോസഫ് കാറിന്റെ മുകളില്‍ തട്ടിയ ശേഷം റോഡില്‍ വീണു. തിരുവല്ലയില്‍ 17 വര്‍ഷമായി താമസിക്കുന്ന മഹാരാഷ്ട്ര സ്വദേശി സച്ചിനാണ് കാര്‍ ഓടിച്ചിരുന്നത്. അയാള്‍ക്കെതിരെ കുറവിലങ്ങാട് പൊലീസ് കേസെടുത്തു. കാളികാവ് പള്ളിയുടെ സമീപത്തെ വളവില്‍ കാറിനു നിയന്ത്രണം നഷ്ടപ്പടുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിട്ടുണ്ട്.

 

OTHER SECTIONS