കൊച്ചിയിലേക്ക് വന്ന കാര്‍ കത്തി യുവാവ് മരിച്ചു

By praveen prasannan.13 Aug, 2017

imran-azhar

കോയന്പത്തൂര്‍: കൊച്ചിയിലേക്ക് വരികയായിരുന്ന കാര്‍ കത്തി ഒരാള്‍ മരിച്ചു. ദിലീപ് കുമാര്‍(38) ആണ് മരിച്ചത്.

കോയന്പത്തൂര്‍ മധുക്കരെ എല്‍ ആന്‍ഡ് ടി ജംഗ്ഷന്‍ കഴിഞ്ഞ് ടോള്‍ ബുത്തിന് സമീപം ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അപകടമുണ്ടായത്. ബാംഗ്ളൂരില്‍ താമസിക്കുന്ന ദിലിപ് കുമാര്‍ ബിസിനസ് ആവശ്യത്തിനായി ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം കൊച്ചിയിലേക്ക് വരികായയിരുന്നു.

ടോള്‍ ബൂത്തിന് സമീപം വച്ച് കാറില്‍ തീ പടരുന്നത് ശ്രദ്ധയില്‍ പെട്ട ദിലീപ് കുമാര്‍ കാര്‍ നിര്‍ത്തി ഭാര്യയും രണ്ട് കുട്ടികളെയും പുറത്തിറക്കി. എന്നാല്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നതിനാല്‍ ദിലീപിന് രക്ഷപ്പെടാനായില്ല.

അപകടം ഷോര്‍ട്ട് സര്‍ക്ക്യൂട്ട് മൂലമാണെന്നാണ് നിഗമനം. റിറ്റ്സ് കാറാണ് അപകടത്തില്‍ പെട്ടത്.

ദിലീപ് കുമാറിന്‍റെ ഭാര്യ ആശ. മക്കള്‍ യേശു, ഏതല്‍.

 

 

OTHER SECTIONS