കാർ പാർക്കിങ്ങിനിടെ നിയന്ത്രണം തെറ്റി സ്വിമ്മിങ് പൂളിലേക്ക് വീണു

By Sooraj S.18 09 2018

imran-azhar

 

 

അമേരിക്ക: അമേരിക്കയിലെ മേരിലാൻഡിലാണ് സംഭവം ഉണ്ടായത്. പാർക്കിങ് പരിശീലനത്തിനിടെയാണ് കാർ നിയന്ത്രണം തെറ്റി പൂളിലേക്ക് വീഴുന്നത്. കാർ പൂളിലൂടെ ഒഴുകി നടക്കുന്ന ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലായിരിക്കുകയാണ്. ‘കാർ പൂൾ’ എന്ന പേരിലാണ് ചിത്രം പ്രചരിക്കുന്നത്. അപകടത്തിൽ ആർക്കും പരിക്കുകളില്ല. 60കാരിയായ വൃദ്ധയും, പരിശീലകനുമാണ് കാറിനുള്ളിൽ ഉണ്ടായിരുന്നത്. വിദേശ രാജ്യങ്ങളിൽ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാൻ കാർ കൃത്യമായി പാർക്ക് ചെയ്ത് കാണിക്കേണ്ടതുണ്ട്. ഇതിനായി പരിശീലനം നടത്തിയതാണ് വൃദ്ധ.

OTHER SECTIONS