ഗൂഗിള്‍ മാപ്പ് നോക്കി വാഹനമോടിച്ചു, കാര്‍ ഡാമില്‍ വീണ് യുവാവ് മരിച്ചു

By sisira.13 01 2021

imran-azhar

 


മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിലെ അകോലെയില്‍ യുവാവ് ഗൂഗിൾമാപ്പ് നോക്കി വാഹനമോടിക്കവേ കാര്‍ ഡാമില്‍ വീണ് മരിച്ചു. ഞായറാഴ്ച രാത്രി 1.45 നായിരുന്നു അപകടം നടന്നത്.

 

പുണെ സ്വദേശിയായ മുപ്പത്തിനാല്കാരനായ സതിഷ ഗുലെ ആണ് മുങ്ങി മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഗുരുശേഖര്‍, സമീര്‍ രാജുര്‍കര്‍ എന്നവര്‍ രക്ഷപ്പെട്ടു. നാട്ടുകാരാണ് അപകടത്തില്‍ പെട്ട കാര്‍ അണക്കെട്ടില്‍ നിന്ന് പുറത്തെടുത്തത്.

 

മഹാരാഷ്ട്രയിലെ ഉയരം കൂടിയ കൊടുമുടിയായ കല്‍സൂബായിലേക്ക് ട്രെക്കിന് പുറപ്പെട്ടതായിരുന്നു ഇവര്‍. കോട്ടുലില്‍ നിന്ന് അകോലെയിലേക്കുള്ള എളുപ്പവഴിയ്ക്ക് വേണ്ടിയാണ് ഇവര്‍ ഗൂഗിള്‍ മാപ്പിനെ ആശ്രയിച്ചത്.

 

എന്നാല്‍ മഴക്കാലത്തുണ്ടായ പ്രളയത്തെ തുടര്‍ന്ന് പാലം മുങ്ങി അപകടാവസ്ഥയിലായ വഴിയില്‍ ഗതാഗതം നിരോധിച്ചിരുന്നു.

OTHER SECTIONS