കെയർ ഹോം രണ്ടാം ഘട്ടം; 12,067 വീടുകൾ പൂർത്തീകരിച്ചു - മുഖ്യമന്ത്രി

By സൂരജ് സുരേന്ദ്രന്‍.22 09 2021

imran-azhar

 

 

തിരുവനന്തപുരം: കെയർ ഹോം രണ്ടാം ഘട്ടം പൂർത്തീകരിച്ചു. ലൈഫ് പദ്ധതിയിൽ നൂറുദിവസത്തിനുള്ളിൽ 10,000 വീടുകൾ പൂർത്തീകരിക്കാനാണ് ലക്ഷ്യമിട്ടത്. 12,067 വീടുകൾ ഈ കാലയളവിൽ പൂർത്തീകരിച്ചു. തൃശൂർ ജില്ലയിലെ പഴയന്നൂരിലെ ഭൂരഹിത, ഭവനരഹിതർക്കായി 40 യൂണിറ്റുകളുള്ള ഭവനസമുച്ചയം "കെയർ ഹോം' പദ്ധതിയുടെ രണ്ടാം ഘട്ടം പൂർത്തീകരിച്ചു. മത്സ്യത്തൊഴിലാളികൾക്കായുള്ള പുനർഗേഹം പദ്ധതി പ്രകാരം 308 വ്യക്തിഗത വീടുകളും 276 ഫ്ളാറ്റുകളും പൂർത്തിയാക്കി.

 

ഭൂരഹിതരായ 13500 കുടുംബങ്ങൾക്ക് പട്ടയം വിതരണം ചെയ്തു. പാർപ്പിടത്തോടൊപ്പം ഭൂരഹിതരായ മുഴുവൻ ആളുകൾക്കും ഭൂമി ലഭ്യമാക്കുക എന്നതാണ് എൽഡിഎഫ് നയം. ഈ സർക്കാരിന്റെ കാലത്ത് അർഹരായ മുഴുവൻ ആളുകൾക്കും ഭൂമി ലഭ്യമാക്കും. അഭ്യസ്തവിദ്യരുടെയും അല്ലാത്തവരുടെയും തൊഴിലില്ലായ്മ സംസ്ഥാനം നേരിടുന്ന വലിയ വെല്ലുവിളിയാണ്. കോവിഡ് നിയന്ത്രണങ്ങൾ കാരണം സാമ്പത്തിക വളർച്ചയ്ക്ക് ആഘാതമേറ്റു.

 

ഇത് മറികടക്കാനാണ് നൂറുദിന പരിപാടിയി 77,500 തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ലക്ഷ്യമിട്ടത്. വിവിധ വകുപ്പുകൾ വഴി പ്രത്യക്ഷമായും പരോക്ഷമായും 74651 പേർക്ക് തൊഴിൽ നൽകി. ഇതിൽ 4954 എണ്ണം പി.എസ്.സി വഴിയുള്ള നിയമനങ്ങൾക്കുള്ള അഡൈ്വസാണ്. ഇതിനു പുറമെയാണ് സംസ്ഥാന സർക്കാർ വകുപ്പുകൾ ഏറ്റടുത്ത നിർമ്മാണ പ്രവർത്തനങ്ങളിലൂടെ സൃഷ്ടിക്കപ്പെട്ട തൊഴിൽ ദിനങ്ങൾ.


വൈദ്യുതി വകുപ്പ് ഏറ്റെടുത്ത കരാർ പണികളിലൂടെ 4,56,016 തൊഴി ദിനങ്ങൾ ഈ കാലയളവിൽ സൃഷ്ടിക്കാൻ കഴിഞ്ഞിട്ടുണ്ട്. റവന്യൂ വകുപ്പ് ഏറ്റെടുത്ത സ്മാർട്ട് വില്ലേജ് ഓഫീസ് നിർമ്മാണം വഴി 60,000 തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ചു. 208 കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്ന പരിപാടി പൂർത്തീകരിച്ചിട്ടുണ്ട്.

 

OTHER SECTIONS