മഹാവിഷ്ണുവിന്റെ വേഷം കെട്ടിയ പരസ്യം: ധോണിക്കെതിരെയുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി

By sruthy sajeev .21 Apr, 2017

imran-azhar


ന്യൂഡല്‍ഹി: മഹാവിഷ്ണുവിന്റെ വേഷത്തില്‍ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടതിന് ഇന്ത്യന്‍ താരം മഹേന്ദ്ര സിംഗ് ധോണിക്കെതിരെ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. ആന്ധ്രാപ്രദേശ് സ്വദേശിയാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. ധോണി ഹിന്ദു മതവിശ്വാസത്തെ ഹനിക്കുന്ന രീതിയില്‍ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടുവെന്നു ചൂണ്ടി കാട്ടിയാണ് ഹര്‍ജി സമര്‍പ്പിച്ചത്.

 

വ്യാഴാഴ്ച ജസ്റ്റീസ് ദീപക് മിശ്ര അടങ്ങിയ ബെഞ്ചാണ് കേസ് തള്ളിയത്. പരാതി നിലന
ില്‍ക്കിലെ്‌ളന്നും കോടതി കണ്ടെത്തി. 2013 ഏപ്രിലില്‍ ബിസിനസ് ടുഡേ എന്ന മാസികയില്‍ പ്രത്യക്ഷപ്പെട്ട കവര്‍ ചിത്രമാണ് വിവാദങ്ങള്‍ക്കു തുടക്കമിട്ടത്. ഗോഡ് ഓഫ് ബിഗ് ഡീല്‍സ് എന്ന പേരില്‍ പ്രത്യക്ഷപ്പെട്ട ചിത്രത്തില്‍ നിരവധി ഉല്‍പ്പന്നങ്ങള്‍ കയ്യിലേന്തി മഹാവിഷ്ണുവിന്റെ രൂപത്തിലാണ് ധോണി പ്രത്യക്ഷപ്പെട്ടത്.

 

OTHER SECTIONS