കേരളത്തില്‍ മായം കലര്‍ന്ന മീനുകള്‍ എത്തുന്നത് ഫ്രീസറില്ലാത്ത വാഹനങ്ങളില്‍

By Anju N P.25 Jun, 2018

imran-azhar


തിരുവനന്തപുരം: കേരളത്തിലേക്ക് എത്തുന്ന മീനുകള്‍ വന്‍ തോതില്‍ മായം കലരുന്നതായി കണ്ടെത്തിയിരുന്നു. അന്യസംസ്ഥാനങ്ങളില്‍ നിന്ന് ദിവസവും ഇത്തരത്തില്‍ ഇരുനൂറോളം ലോഡ് മീന്‍ എത്തുന്നുണ്ടെന്നാണ് കണക്ക്. ഇവയില്‍ ഭൂരിഭാഗവും ഫ്രീസറുകളില്ലാത്ത ഇന്‍സുലേറ്റഡ് വാഹനങ്ങളിലാണ് എത്തുന്നത്.

 

ട്രോളിങ് നിരോധനം വന്നശേഷമാണ് മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള മീന്‍വരവ് കൂടിയത്. മീന്‍ കേടാകാതിരിക്കാന്‍ ഒട്ടേറെ തവണ ഐസ് മാറ്റി ഉപയോഗിക്കും. ഇതിനിടയില്‍ എളുപ്പം കേടാകാതിരിക്കാനാണ് ഫോര്‍മലിന്‍ കലര്‍ത്തുന്നത്. കഴിഞ്ഞദിവസം വാളയാറില്‍ പിടിച്ചെടുത്ത വാഹനങ്ങളും ഫ്രീസറില്ലാത്തവയായിരുന്നു.

 

ഗുജറാത്ത്, മഹാരാഷ്ട്ര, ഒഡിഷ, ആന്ധ്രാപ്രദേശ്, കര്‍ണാടക, എന്നിവിടങ്ങളില്‍ നിന്നെത്തിയ വാഹനങ്ങളാണ് പരിശോധിച്ചത്. ഫ്രീസറുള്ള വാഹനമാണ് ഉപയോഗിക്കുന്നതെങ്കില്‍ ഫോര്‍മലിന്‍ ഉപയോഗിക്കേണ്ട ആവശ്യം വരുന്നില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത് . ഈ വാഹനങ്ങള്‍ക്ക് ചെലവേറും. ഇതാണ് ഇന്‍സുലേറ്റഡ് വാഹനങ്ങള്‍ കൂടുതലായി ഉപയോഗിക്കാന്‍ കാരണം. എന്നാല്‍ കേരളത്തിലെ എല്ലാ ചെക്പോസ്റ്റുകളിലും ഭക്ഷ്യവകുപ്പ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.