കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് മാർച്ച്; കെ സുധാകരനും, ഷാഫിക്കുമെതിരെ കേസ്

By Sooraj Surendran.10 07 2020

imran-azhar

 

 

കണ്ണൂർ: കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് മാർച്ച് നടത്തിയ കെ. സുധാകരൻ എംപി, ഷാഫി പറമ്പിൽ എംഎൽഎ എന്നിവർക്കെതിരെ പോലീസ് കേസെടുത്തു. പിണറായിയിലെ മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് ഷാഫി പറമ്പിൽ എംഎൽഎയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മാർച്ച് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. എംപി കെ. സുധാകരനാണ് മാർച്ച് ഉദ്‌ഘാടനം ചെയ്തത്. പോലീസ് സ്ഥാപിച്ച ബാരിക്കേഡുകളും പ്രവർത്തകർ തകർക്കാൻ ശ്രമിച്ചു. സംഭവത്തിൽ കെ സുധാകരനും, ഷാഫിക്കും പുറമെ കണ്ടാലറിയാവുന്ന 15 പേർക്കും മറ്റ് 100 പേർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ കണ്ണൂർ കളക്ട്രേറ്റിൽ നടത്തിയ പ്രതിഷേധ മാർച്ചും സംഘർഷത്തിൽ കലാശിച്ചു. മന്ത്രി ഇ പി ജയരാജന്റെ വാഹനം സമരാനുകൂലികൾ തടഞ്ഞു. കോവിഡിനിടയിൽ സമരാഭാസമാണ് നടക്കുന്നതെന്ന് ജയരാജൻ സംഭവത്തിൽ പ്രതികരിച്ചു.

 

OTHER SECTIONS