സ്റ്റോമി ഡാനിയല്‍സിനെതിരായ കേസ് തള്ളി

By Kavitha J.13 Jul, 2018

imran-azhar

വാഷിംഗ്ടണ്‍ ഡിസി: കുപ്രസിദ്ധ വിവാദ നായിക സ്റ്റോമി ഡാനിയല്‍സിനെതിരായ കുറ്റാരോപണം പോലീസ് തള്ളി. നിശാ ക്ലബിലെ നൃത്തത്തിനിടെ കാണികളിലൊരാളെ ശരീരത്ത് തൊടാനനുവദിച്ചു എന്നാരോപിച്ചാണ് നീലചിത്ര നടിയായ സ്റ്റോമി ഡാനിയല്‍സിനെ പോലീസ് അറസ്റ്റ ചെയ്തത്. ഒഹായോയിലെ കൊളംബസ്സിലുള്ള ക്ലബില്‍ നിന്ന് അറസ്റ്റിലായ ഡാനിയല്‍സിനെ കസ്റ്റഡിയില്‍ നിന്നും പോലീസ് 24 മണിക്കൂറിനകം വിട്ടയച്ചു. അഭിഭാഷകനായ മൈക്കിള്‍ അവെനാട്ടി, ഡാനിയല്‍സ് ക്ലബിലെ പതിവ് ജീവനക്കാരിയല്ലന്നത് കണക്കിലെടുത്ത് കേസ് തള്ളിയതായി അറിയിച്ചു. അവെനാട്ടി നേരത്തെതന്നെ കേസ് രാഷ്ട്രീയ പ്രേരിതമാണന്ന് ആരോപിച്ചിരുന്നു.