തുഷാറിനെതിരെ കേസ് കൊടുത്ത പരാതിക്കാരന്റെ വീട്ടില്‍ പൊലീസ് പരിശോധന

By Sooraj Surendran.22 08 2019

imran-azhar

 

 

ചെക്ക് തട്ടിപ്പ് കേസിൽ തുഷാർ വെള്ളാപ്പള്ളിക്കെതിരെ പരാതി നൽകിയ പരാതിക്കാരന്റെ വീട്ടിൽ പോലീസ് പരിശോധന. തൃശൂര്‍ സ്വദേശി നാസിര്‍ അബ്ദുള്ളയുടെ കൊടുങ്ങല്ലൂരിലെ വീട്ടിലാണ് പോലീസ് പരിശോധന നടത്തിയത്. പത്ത് വര്‍ഷം മുമ്പാണ് അജ്മാനിലുള്ള തൃശൂര്‍ സ്വദേശിയായ നാസിര്‍ അബ്ദുള്ളയ്ക്ക് പത്ത് ദശലക്ഷം ദിര്‍ഹത്തിന്റെ (ഇരുപത് കോടി രൂപയോളം) ചെക്ക് നല്‍കിയത്. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം രാത്രി അജ്മാനിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ വെച്ചാണ് ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്.


അതേസമയം അബ്ദുള്ളയുടെ വീടിനുള്ളിൽ പരിശോധന നടത്തിയില്ലെന്നും, വീട്ടുകാരോട് ചില കാര്യങ്ങൾ ചോദിച്ചറിയുക മാത്രമാണ് ചെയ്തതെന്നും മതിലകം പൊലീസ് പറഞ്ഞു. അബ്ദുള്ള എന്ന് നാട്ടിലെത്തുമെന്ന് തിരക്കിയതായും സൂചനയുണ്ട്. ഏകദേശം അരമണിക്കൂറോളം പോലീസ് അബ്ദുള്ളയുടെ വീട്ടിലുണ്ടായിരുന്നു.

 

OTHER SECTIONS