മറ്റൊരു നടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചതിന് പള്‍സര്‍ സുനിക്കെതിരെ കേസ്

By praveen prasannan.18 Jul, 2017

imran-azhar

കൊച്ചി: മറ്റൊരു നടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചതിന് നിര്‍മ്മാതാവ് ജോണി പള്‍സര്‍ സുനി എന്ന സുനില്‍ കുമാറിനെതിരെ പൊലീസ് കേസെടുത്തു. കൊച്ചി സെന്‍റ്രല്‍ പൊലീസാണ് കേസെടുത്തത്.

നിര്‍മ്മാതാവ് ജോണി സാഗരികയുടെ പരാതിയിലാണ് കേസെടുത്തത്. തന്‍റെ ചിത്രത്തില്‍ അഭിനയിക്കാന്‍ എറണാകുളം റെയില്‍വേ സ്റ്റേഷനിലെത്തിയ നടിയെ സെറ്റില്‍ നിന്നയച്ച വാഹനമെന്ന വ്യാജേന സുനില്‍കുമാറും കൂട്ടാളികളും ടെന്പോ ട്രാവലറില്‍ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു.

എന്നാല്‍ ഹോട്ടലിലേക്ക് എന്ന് പറഞ്ഞ് പോയ വാഹനം ഊടുവഴികളിലൂടെ ചുറ്റിത്തിരിഞ്ഞപ്പോള്‍ സംശയം തോന്നിയ നടി ഭര്‍ത്താവിനെ ഫോണിലൂടെ വിവരമറിയിച്ചു. ഭര്‍ത്താവ് നിര്‍മ്മാതാവിനെ വിളിച്ച് കാര്യം പറഞ്ഞു. ഈ സംഭവം 2011ലാണ് നടന്നത്.

ടെന്പോ ട്രാവലറില്‍ സുനിക്ക് പുറമെ ഡ്രൈവര്‍, ക്ളീനര്‍, ഹോട്ടല്‍ ജീവനക്കാരന്‍ എന്നിവരാണ് ഉണ്ടായിരുന്നത്. പൊലീസ് പരാതി നല്‍കിയെങ്കിലും അന്വേഷണം നടന്നില്ല.

ഇപ്പോള്‍ സുനി സമാന സംഭവത്തില്‍ പിടിയിലായപ്പോഴാണ് വീണ്ടും പരാതി നല്‍കിയത്. സംഭവത്തില്‍ നടിയുടെ മൊഴി അടുത്ത ദിവസമെടുക്കും. ഇതിന് ശേഷം സുനിയെ വീണ്ടും അറസ്റ്റ് ചെയ്യും. കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

ദിലീപ് ഈ സംഭവം അറിഞ്ഞാണ് സുനിക്ക് 2013ല്‍ ക്വട്ടേഷന്‍ നല്‍കിയേതെന്നാണ് പൊലീസ് നിഗമനം.

OTHER SECTIONS