സണ്ണി ലിയോണിനെ കൊണ്ട് വന്ന കടയുടമയ്ക്കെതിരെ കേസ്

By praveen prasannan.17 Aug, 2017

imran-azhar

കൊച്ചി: ബൊളിവുഡ് താരം സണ്ണി ലിയോണ്‍ ഉദ്ഘാടനം ചെയ്ത കടയുടെ ഉടമയ്ക്കെതിരെ പൊലീസ് കേസെടുത്തു.ബോളിവുഡ് സുന്ദരിയെ കാണാന്‍ ആയിരങ്ങള്‍ തടിച്ച് കൂടിയതോടെ എം ജി റോഡില്‍ ഗതാഗതം തടസപ്പെട്ടതിനെ തുടര്‍ന്നാണ് കേസെടുത്തത്.

കടയുടമയ്ക്കും കണ്ടാലറിയാവുന്ന ഏതാനും പേര്‍ക്കുമെതിരെയാണ് കേസ്. അനധികൃതമായി വാഹനം പാര്‍ക്ക് ചെയ്തവര്‍ക്ക് പിഴ ചുമത്തുകയുമുണ്ടായി.

ഫോണ്‍ 4 ഷോറൂം ഉഘാടനം ചെയ്യാനാണ് സണ്ണി ലിയോണ്‍ കൊച്ചിയില്‍ എത്തിയത്. ഉച്ചയ്ക്ക് 12.30 ഓടെ എത്തിയ സണ്ണി ലിയോണിനെ കാണാന്‍ മണിക്കൂറുകള്‍ക്ക് മുന്പേ ആരാധകര്‍ തടിച്ചുകൂടിയിരുന്നു.

തിരക്ക് നിയന്ത്രിക്കാന്‍ പൊലീസ് ഇടയ്ക്ക് ലാത്തിവീശുകയുമുണ്ടായി. ബാരിക്കേഡുകളും പരസ്യബോര്‍ഡുകളിലും വരെ ആരാധകര്‍ വലിഞ്ഞ് കയറിയതോടെ അതൊക്കെ തകര്‍ന്നു.

OTHER SECTIONS